വാരാണസി: സ്വന്തം ലോകസഭാ മണ്ഡലത്തിലെ റിക്ഷാവണ്ടിക്കാരനെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമയംകണ്ടെത്തി.തന്റെ വാരാണസി യാത്രയിലാണ്, സ്വന്തം മകളുടെ വിവാഹം ക്ഷണിക്കാന്‍ ഡല്‍ഹിയിലെത്തിയ മംഗള്‍ ഖേവാട്ടെന്ന റിക്ഷാവണ്ടി ഓടിക്കുന്നയാളെ മോദി നേരിട്ടു കണ്ടത്.
കഴിഞ്ഞ മാസം മകളുടെ വിവാഹം സ്വന്തം എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മംഗള്‍ ക്ഷണിച്ചിരുന്നു. കഴിഞ്ഞ 12-ാം തീയതിയായിരുന്നു വിവാഹം. മകളുടെ ക്ഷണക്കത്ത് നേരിട്ട് നല്കി വിവാഹത്തിന് ക്ഷണിക്കാന്‍ പ്രധാനമന്ത്രി ഓഫീസില്‍ നേരിട്ടാണ് മംഗള്‍ പോയത്. അന്ന് നേരിട്ട് കാണാനായില്ലെങ്കിലും മംഗളിന്റെ മകളുടെ വിവാഹത്തിന് ഉടന്‍ ആശംസസന്ദേശം നല്കാന് വൈകിയില്ല.
മകളുടെ കല്യാണത്തിന് മുന്നേ പ്രധാനമന്ത്രിയുടെ ആശംസസന്ദേശം കിട്ടിയതില്‍ സന്തോഷിച്ചിരുന്ന മംഗളിനെ കാത്തിരുന്നത് സ്വപ്ന സാക്ഷാത്കാരമായിരുന്നു. തന്റെ സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശനത്തിലാണ് മോദി വാക്കുപാലിച്ചത്. നേരിട്ടുകാണണമെന്ന മംഗളിന്റെ ആഗ്രഹം കൃത്യമായി ഓര്‍ത്തുവച്ച് നരേന്ദ്രമോദി വാരാണസി യാത്രക്കിടെ മംഗളിനെ നേരിട്ടുവിളിച്ചു വരുത്തുകയായിരുന്നു. ഒപ്പം സ്വച്ഛഭാരതത്തിനായി മംഗള്‍ ചെയ്യുന്ന സേവനവും പ്രതിജ്ഞയും മോദി എടുത്തു പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. ഇതിനൊപ്പം മംഗളിന്റെയും കുടുബത്തിന്റേയും ആരോഗ്യവിവരം തിരക്കാനും മോദി മറന്നില്ല.