കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ കപ്പലില്‍ നിന്നും വിഷവാതകം ചോര്‍ന്ന സംഭവത്തില്‍ രണ്ട് പേര് കൂടി മരിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം 6 പേര് മരിച്ചിരുന്നു. കറാച്ചിയില്‍ ചരക്ക് കപ്പലില്‍ നിന്നുമാണ് വിഷവാതകം ചോര്‍ന്നത്.
ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. കെമാരി തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് കപ്പലില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് വാതകം ചോര്‍ന്നത്. 150 പേരെ ശ്വാസതടസം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷവാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.