തിരുവനന്തപുരം : പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ ചികിത്സയ്ക്കായി എയിംസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ആരായാൻ കേന്ദ്രമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും വിവി രാജേഷ് പറഞ്ഞു .