കൊച്ചി : ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നും കോടതി നിർദേശിച്ചു . വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എ.മുഹമ്മദ് മുസ്താക്കിന്റേതാണ് വിധി .
കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടായെന്നും സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചാണ് കോടതി വിധി. കോടതിക്ക് മുന്നിലെത്തിയ സമാനമായ രണ്ട് പരാതികളില്‍ രണ്ടുമാസത്തിനുള്ളില്‍ എക്സൈസ് വകുപ്പ് നടപടിയെടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കള്ളുഷാപ്പുകളുടെ നവീകരണത്തിനായി സര്‍ക്കാരിന് പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു .