കൊച്ചി; നെടുങ്കണ്ടം കസ്റ്റഡി കെലാപാതക കേസിലെ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോന്, റോയി പി വര്‍ഗീസ്, പോലീസുകാരായ ജിതിന് കെ ജോര്‍ജ്, സഞ്ജീവ് ആന്റണി,നിയാസ്,ഹോം ഗാര്‍ഡ് ജയിംസ് എന്നവരാണ് അറസ്റ്റിലായത്. ഇവരെ കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കും.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര് 2019 ജൂണ്‍ 21 നാണ് പീരുമേട് ജയിലില്‍ വെച്ച് മരിച്ചത്. രാജ്കുമാറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.
സിബിഐ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം കൂടുതല്‍ പേര് പ്രതികളാകുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ എസ്ഐ സാബു ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്.