കോഴിക്കോട് : സി.എ.ജിയുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയം സംശയിക്കാമെന്ന് മന്ത്രി എം.എം.മണി. വെടിയുണ്ടകള്‍ കാണാതായെന്ന റിപ്പോര്‍ട്ടില്‍ ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും എം.എം.മണി പറഞ്ഞു.
തോക്കിന്റെ കാര്യത്തിലാണ് ഗൗരവം കാണേണ്ടത് , പിന്നെ ഉണ്ടയുടെ കാര്യം അത് അന്വേഷിക്കണം . അത് ഉപയോഗിച്ചതിന്റെ തോട്ടയാണ് ബാക്കിയുള്ളത് . ഈ സർക്കാർ വരുന്നതിനു മുൻപുള്ള കാര്യങ്ങളും അറിയാനുണ്ടെന്ന് മണി പറഞ്ഞു .
അതേസമയം, സിഎജി റിപ്പോര്‍ട്ടിലെ പൊലീസിനെതിരായ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം. സിഎജിയുടെ റിപ്പോര്‍ട്ടിന് പുറമെ ആഭ്യന്തര വകുപ്പ് സിഎജിക്ക് നല്കിയ വിശദീകരണക്കുറിപ്പുകളും പരിശോധിക്കും.