ലക്നൗ : ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രയത്നത്തിന്റെ ഫലം ലഭിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയറിയിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നു. വര്‍ഷം മുഴുവനും നടത്തിയ കഠിനാധ്വാനത്തില്‍ വിശ്വാസം അര്‍പ്പിക്കണം. പ്രയത്നത്തിന്റെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. എല്ലാ വിദ്യാര്‍ത്ഥികളും സമ്മര്‍ദം കൂടാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മൊത്തം 56 ലക്ഷം പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത് ഇതില്‍. 30, 46634 പേര് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും, 25,18,779 പേര് പ്ലസ് ടു വിദ്യാര്‍ത്ഥികളും ആണ്. 7784 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം പരീക്ഷ നടക്കുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്താംക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്. 31,92,587 പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമേ ചീഫ് സെക്രട്ടറി നീന ശ്രീവാസ്തയും വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.