അബുദാബിയിലെ ട്രാഫിക് പിഴകൾ 35 ശതമാനം കുറച്ച് അടക്കാൻ അവസരം. 2019 ഡിസംബർ 22 മുതൽ 2020 ഡിസംബർ 22 വരെയുള്ള കാലയളവിൽ ചുമത്തുന്ന പിഴകളിലാണ് 35 ശതമാനം ഇളവേർപ്പെടുത്തിയിരിക്കുന്നത്. പിഴകൾ ലഭിച്ച് 60 ദിവസത്തിനകം അടക്കുന്നവയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 60 ദിവസം കഴിഞ്ഞാൽ മുഴുവൻ പിഴ തുകയും അടക്കേണ്ടി വരും. എന്നാൽ അത്യപകടകരമായ നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ചവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.