2015ൽ യെമൻ യുദ്ധത്തിൽ രക്തസാക്ഷിയായ യു.എ.ഇ സൈനികൻ സുൽത്താൻ മുഹമ്മദ് ഹുവയ്ദൻ അൽകിത്ബിയുടെ നാമധേയത്തിൽ ഷാർജ ദൈദിൽ പള്ളി തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബ്ൻ മുഹമ്മദ് അൽ ഖാസിമി ഈ ആരാധനാലയം ഉദ്ഘാടനം ചെയ്തു.ഷാർജയിൽ ഈ വർഷം 50 പളളികൾ തുറക്കുമെന്നു മതകാര്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ 30 ആരാധനാലയങ്ങൾ റമസാനു മുൻപു തന്നെ വിശ്വാസികൾക്ക് പ്രാർഥനയ്ക്കായി തുറന്നുകൊടുക്കും.എമിറേറ്റിലെ എല്ലാ മേഖലകളിലും ഒരു പള്ളി ഉണ്ടായിരിക്കുമെന്ന് ഷാർജ മതകാര്യ വകുപ്പ് തലവൻ അബദുല്ല ബ്ൻ യഅറൂഫ് അസ്സുബൂസി അറിയിച്ചു.