2021 ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ വിദേശകാര്യ മന്ത്രാലയം ക്ഷണിച്ചുതുടങ്ങി. ഇന്ത്യക്ക് പുറത്ത് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ഇന്ത്യക്കാരയായ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയെയാണ് പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കുക. മുൻവർഷങ്ങളിലേതിന് സമാനമായി 30 പുരസ്കാരങ്ങളാണ് സമ്മാനിക്കുക. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം വിശദമാക്കിക്കൊണ്ട് അപേക്ഷകൾ സമർപ്പിക്കാം. [email protected], ഡോ:വിനീത് കുമാർ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പർ 1023, ചാണക്യപുരി, ന്യൂഡൽഹി – 110021 എന്നീ വിലാസങ്ങളിലാണ് അപേക്ഷകൾ അയക്കേണ്ടത്. 2020 മാർച്ച് 16 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
—