ലാഹോര്‍ : മണ്ടത്തരങ്ങൾ ട്വീറ്റ് ചെയ്യുന്ന കാര്യത്തിൽ പാക് താരങ്ങൾ എന്നും മുൻപിലാണ് . പാകിസ്താന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ഉമര്‍ അക്മൽ ട്വിറ്ററിൽ പങ്ക് വച്ച മണ്ടത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .
പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉമര്‍ ‘എന്റെ സഹോദരന് പിറക്കാതെപോയ എന്റെ അമ്മ’ എന്നാണ് ക്യാപ്ഷൻ നൽകിയത് .
‘ എന്റെ അമ്മയ്ക്ക് പിറക്കാതെപോയ എന്റെ സഹോദരന് ‘ എന്നതിനു പകരമാണ് ഉമർ തെറ്റ് എഴുതിയത് .പിന്നീട് താരം ഈ ട്വീറ്റ് പിന്‍വലിച്ചു. പക്ഷേ അപ്പോഴേക്കും ട്വീറ്റ് വൈറലായി മാറി. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് പാക് താരത്തെ ട്രോളുകയാണ് ആരാധകര്‍.
പഴഞ്ചൊല്ലുകളും ഉദ്ധരണികളും ഇത്തരത്തില്‍ മാറ്റിമറിച്ച് ഉമറിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ . ‘#UmarAkmalQuote’ എന്ന ഹാഷ്ടാഗോടെയാണ് ഈ ട്രോളുകള്‍. ഒരു ആപ്പിള്‍ ഒരു ദിവസം കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന പഴഞ്ചൊല്ല് ഒരു ഡോക്ടറെ ഒരു ദിവസം കഴിച്ചാല്‍ ആപ്പിളിനെ അകറ്റാം എന്നും മാറ്റി പറഞ്ഞതാണ് പരിഹാസം .