ഇസ്ലാമാബാദ് : ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന് താക്കീതുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിലെ അംഗ രാജ്യങ്ങള്‍. 2020 ഓടെ ബാക്കിയുള്ള 13 ഇന കര്‍മ്മ പരിപാടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പാകിസ്താന് എഫ്എടിഎഫ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്കി.
നാളെ എഫ്എടിഎഫ് യോഗം ചേരാനിരിക്കെയാണ് പാകിസ്താന് താക്കീതുമായി അംഗങ്ങള്‍ രംഗത്ത് വരുന്നത്. അതേസമയം എഫ്എടിഎഫില്‍ അംഗമായ തുര്‍ക്കിയും, മലേഷ്യയും പാകിസ്താനോട് മൃദു സമീപനമാണ് പുലര്‍ത്തുന്നത്.
പാകിസ്താനിലെ ഭീകരരെ പിടികൂടുന്നതും ശിക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് എഫ്എടിഎഫ് നിര്‍ദ്ദേശിച്ച കര്‍മ്മ പരിപാടിയില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫീസ് സയീദിനെതിരെ മാത്രമാണ് ഇതുവരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇത് മുതലെടുത്തുകൊണ്ട് ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാകാനുള്ള ശ്രമങ്ങളാണ് പാകിസ്താന് നടത്തുന്നത്. ഇതിനായി തുര്‍ക്കിയെയും മലേഷ്യയേയും പാകിസ്താന് കൂട്ടു പിടിച്ചിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിക്കാത്തതിനാല്‍ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെട്ട പാകിസ്താനെ എഫ്ടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഭയം.
സയീദിനെ ശിക്ഷിച്ചത് മറയാക്കി ഗ്രേലിസ്റ്റില്‍ നിന്നും പുറത്തു കടക്കാനുള്ള പാകിസ്താന്റെ ശ്രമത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമേ
പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്താക്കരുതെന്ന് ഉപസംഘടനകള്‍ എഫ്എടിഎഫിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എഫ്എടിഎഫ് അംഗങ്ങള്‍ തന്നെ നേരിട്ട് രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് പാകിസ്താന്