കണ്ണൂർ: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം തങ്ങൾക്കൊപ്പം ലയിക്കുമെന്ന് പിജെ ജോസഫ് എംഎൽഎ. ലയനസമ്മേളനം ഈ മാസം 29 ന് എറണാകുളത്ത് വച്ച് നടക്കും. അനൂപ് ജേക്കബും പിന്നാലെ വരുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസുകളുടെ ലയനമാണ് ലക്ഷ്യം. അനൂപ് ജേക്കബുമായി പല ചർച്ചകളും നടന്നിട്ടുണ്ട്. കുട്ടനാട് സീറ്റ് സംബന്ധിച്ച് തർക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോണി നെല്ലൂർ പ്രതികരിച്ചത് ലയന പ്രഖ്യാപനം തള്ളാതെയായിരുന്നു. ലയന തീരുമാനം നാളത്തെ യോഗത്തിന് ശേഷമേ തീരുമാനിക്കൂവെന്ന് പറഞ്ഞ ജോണി നെല്ലൂർ ജോസഫിന്റെ പ്രഖ്യാപനത്തെ തള്ളുന്നില്ലെന്നും പറഞ്ഞു.
അനൂപ് ജേക്കബ് വിമത യോഗം ചേർന്നാൽ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കും. പാർട്ടിയുടെ ഭരണഘടന അനുസരിച്ച് ആരെയും പുറത്താക്കാനും അകത്താക്കാനുമുള്ള തീരുമാനമെടുക്കാനുള്ള അധികാരം ചെയർമാനാണെന്നും അദ്ദേഹം പറഞ്ഞു.