കൊല്ലം: കൊല്ലം അഞ്ചലില്‍ വ്യാപാരിയ്ക്ക് നേരെ ആസിഡാക്രമണം. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ ഫ്രൂട്ട്സ് സ്റ്റാള്‍ നടത്തുന്ന ഉസ്മാന് എന്നയാളിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു കണ്ണിനും പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍ ഇപ്പോള്‍.
ഉസ്മാന്റെ ബന്ധുക്കള്‍ തന്നെയാണ് ഇയാള്‍ക്ക് നേരെ ആക്രമണം നടത്തിയത്. കുളത്തൂപ്പുഴ സ്വദേശികളായ ഷാജഹാന്, നാസര്‍, നിസാര്‍ എന്നിവരാണ് ആഡിഡ് ഒഴിച്ചതെന്ന് ഉസ്മാന് പൊലീസിന് മൊഴി നല്കി. ഇവര്‍ തന്റെ ബന്ധുക്കളാണെന്നും ഉസ്മാന് പൊലീസിനോട് പറഞ്ഞു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.