ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പിന്തുണ തങ്ങൾക്കാണന്ന് ബിഡിജെഎസ് തുഷാർ വെള്ളാപ്പള്ളി വിഭാഗം അവകാശപ്പെട്ടു. ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗവും നേതൃയോഗവും ചേർത്തലയിൽ നടന്നു. കട്ടച്ചിറ കോളേജിന്റെ പേരിൽ വ്യാജ ഒപ്പിട്ട് സുഭാഷ് വാസു കോടികൾ വായ്പ എടുത്തിട്ടുണ്ടെന്നും അതിന്റെ ബാധ്യത തീരും വരെ കോളേജ് ട്രസ്റ്റിൽ തുടരണമെന്നും തുഷാർ പറഞ്ഞു.
ജനങ്ങളെ കര്യങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ട്രസ്റ്റിലെ ചെയർമാൻ സ്ഥാനം നിലനിർത്താൻ കോടതിയിൽ ഹർജി നൽകിയതെന്നും സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്തു നൽകുമെന്നും തുഷാർ പറഞ്ഞു.