ഗുവാഹത്തി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷഹീന് ബാഗ് ഏകോപന സമിതി തലവനും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഗുവാഹത്തി കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ മാസം 28 നാണ് വിവാദ പ്രസ്താവന നടത്തിയ കേസില്‍ ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അലിഗഡ് യൂണിവേഴ്സിറ്റിയിലെ മുസ്ലീം വിദ്യാര്‍ത്ഥികളോടായിരുന്നു ഇമാമിന്റെ ആഹ്വാനം. ജനുവരി 13 നാണ് ഷര്‍ജീന്‍ ഇമാം രാജ്യദ്രോഹ പ്രസംഗം നടത്തിയത്. നമ്മളൊരുമിച്ചാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്ന് വേര്പെടുത്താനാകുമെന്നും അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നുമാണ് ഷര്‍ജീല്‍ പ്രസംഗത്തില്‍ പറഞ്ഞത്.
പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന് തന്നെ വെല്ലുവിളിയാണെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. പ്രസംഗം വര്‍ഗീയപരമായ വിദ്വേഷം പരത്താന്‍ കാരണമായെന്നും എഫ്ഐആറില്‍ പറയുന്നു.