ഗൾഫ് ഫുഡിന്റെ ഇരുപത്തിയഞ്ചാം വർഷമെന്നനിലയിൽ വലിയ ഒരുക്കങ്ങളോടെയാണ് ഇത്തവണത്തെ മേള.അതുകൊണ്ട് തന്നെ ഫെസ്റ്റിവൽ നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെന്ററിലേക്ക് ആയിരങ്ങളാണ് ദിവസേന എത്തുന്നത്. ലോകത്തിലെ മിക്കരാജ്യങ്ങളിൽ നിന്നനുള്ള ഒട്ടേറെ പ്രമുഖകമ്പനികൾ മേളയ്ക്ക് എത്തിയിട്ടുണ്ട്.ലോകത്ത് ഭക്ഷ്യ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മുഴുവൻ പ്രതിഫലിപ്പിക്കുന്ന മേളയിൽ നിരവധി കമ്പനികൾ പുതിയ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കുന്നുണ്ട് . ഇരുന്നൂറ് രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷംപേരെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗൾഫ് ഫുഡിൽ ഇന്ത്യയുടെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. ഇത്തവണ ഭക്ഷ്യരംഗത്തെ വിവിധ മേഖലകളിലുള്ള മുന്നൂറിലേറെ ഇന്ത്യൻ കമ്പനികളാണ് പുതിയ ഉല്‍പ്പന്നങ്ങളുമായി എത്തിയിരിക്കുന്നത്. മേള വ്യഴാഴ്ച സമാപിക്കും