ദുബായ് ജബൽ അലിയിലെ ഗുരുദ്വാരക്ക് സമീപമാണ് പുതിയ ക്ഷേത്രം നിർമിക്കുന്നത്.ബര്‍ദുബായിലെ സിദ്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ ക്ഷേത്രം. 25,000 ചതുരശ്ര അടി സ്ഥലത്ത് 7.5 കോടി ദിർഹം ചെലവഴിച്ചാണു നിർമാണം. ഊട്ടുപുരയും കമ്യൂണിറ്റി ഹാളും ഉള്‍പ്പെടെ ബഹുനില ക്ഷേത്രസമുച്ചയമാണ് നിര്‍മിക്കുക.കഴിഞ്ഞയാഴ്ച ക്ഷേത്രത്തിന്റെ ഭൂമിപൂജ സിന്ധി ഗുരു ദർബാർ ക്ഷേത്രം ട്രസ്റ്റിമാർ നിർവഹിച്ചു.ക്ഷേത്ര നിർമ്മാണത്തിന് ദുബായ് കമ്യൂണിറ്റി ഡെവലപ്മന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.ദുബായ് നഗരസഭയുടെ അനുമതി ലഭ്യമാകുന്നതോടെ അടുത്തമാസം നിര്‍മാണം ആരംഭിക്കും. ഇന്ത്യൻ ആർകിടെക്ചർ കമ്പനിയായ
ടെമ്പിൾ ആർക്കിടെക്ട്സാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത്.2022ൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ദിവസം അബുദാബി അബു മുറൈഖയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്ര നിർമാണവും ആരംഭിച്ചിട്ടുണ്ട്