അറബ് മേഖലയിൽ കൂടുതൽ സജീവമാകാൻ ലക്ഷ്യമിട്ടാണ് ഈസ്റ്റേൺ ഗ്രൂപ്പ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഗൾഫ് ഫുഡിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്.ഷവർമ മസാല, സെവൻ സ്പൈസസ്, ലോങ് ലീഫ് ടീ, സ്പെഷ്യൻ ടീ ബാഗ്സ് തുടങ്ങിയ മിഡിലീസ്റിൽ ഏറെ ആവിശ്യക്കാരുള്ള ഉൽപന്നങ്ങളുമായിട്ടാണ് ഈസ്റ്റേൺ ഗൾഫ് ഫുഡിൽ എത്തിയത് . ജാക്ക് ഫ്രൂട്ട് 365 എന്ന പേരിൽ ചക്കയുടെ പൊടിയും ഈസ്റ്റേൺ പുറത്തിറക്കിയിട്ടുണ്ട്.നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞതാണ് ജാക്ക് ഫ്രൂട്ട് 365. പുതിയ ഉൽപ്പന്നങ്ങൾ കാണാനും മനസിലാക്കാനുമായി നിരവധിപ്പേരാണ് 5 ദിവസങ്ങളിലായി ഈസ്റ്റേണിന്റെ പവലിയനിൽ എത്തിയത്.ഈസ്റ്റേണിന്റെ പുതിയ ഉല്പന്നങ്ങൾക്ക് ആവിശ്യക്കാരെയുണ്ടെന്ന് തെളിയിക്കുന്നതാണ് സന്ദർശകരുടെ പ്രതികരണം