കുവൈറ്റ് സിറ്റി – അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ പരമേശ്വര്‍ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാൽമിയ ഹാർമണി ഹാളിൽ നടന്ന യോഗത്തിൽ സെക്രട്ടറി ജിനേഷ് ജീവലൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷനായ ചടങ്ങില്‍ കുവൈറ്റിലെ വിവിധ സംഘടന ഭാരവാഹികളായ കൃഷ്ണകുമാർ വിശ്വനാഥൻ, ഹരി ബാലരാമപുരം, ഷനിൽ വെങ്ങളത്ത്, സദാനന്ദൻ നായർ, വി.സജീവ് എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡൻറ് പി.ജി.ബിനു സ്വാഗതവും ട്രഷറർ പി.എം.നായർ നന്ദിയും പറഞ്ഞു.