ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ഐടികമ്പനിയിലെ രണ്ട് ജീവനക്കാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ജര്‍മന്‍ ഐടി കമ്പനിയായ എസ്എപിയിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുന്‍ കരുതല്‍ എന്ന നിലയില്‍ കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു.
ബംഗളൂരു, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ എസ്എപിയുടെ ഓഫീസുകളാണ് അടച്ചത്. ഇവിടങ്ങളിലെ ജീവനക്കാരോട് ഒരറിയിപ്പുണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് എച്ച് 1 എന്‍1 പന്നിപ്പനി വളരെ പകര്‍ച്ചവ്യാധിയായ സൂനോട്ടിക്ക് അണുബാധയാണ്. 2009 ഏപ്രിലില്‍ അമേരിക്കയിലാണ് ഈ അണുബാധയുടെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.