ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാളെ അഹമ്മദാബാദില്‍ നടക്കുന്ന ചരിത്ര പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നമ്മോടൊപ്പം ഉണ്ടാകുമെന്നത് നമുക്ക് അഭിമാനകരമാണ്. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ട്രിംപിനെ സ്വാഗതം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വീറ്റ് ചെയ്ത വീഡിയോയും മോദി ഷെയര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 24 നാണ് ദ്വിദിന സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്. ഗുജറാത്തിലും ഡല്‍ഹിയിലും ആഗ്രയിലും ട്രംപ് സന്ദര്‍ശനം നടത്തും. ഭാര്യ മെലേനിയ ട്രംപ്, മകള്‍ ഇവാങ്ക, മരുമകന് ജറേഡ് കൂഷ്നര്‍ എന്നിവരടക്കമുള്ളവരും ട്രംപിനൊപ്പമുണ്ടാകും. ട്രംപിനെ സ്വാഗതം ചെയ്യാനായി വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യാ സന്ദര്‍ശനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. മോദി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ട്രംപും മോദിയും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധത്തിന്റെ പ്രതിഫലനമാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു വ്യക്തമാക്കി.
India looks forward to welcoming @POTUS @realDonaldTrump.
It is an honour that he will be with us tomorrow, starting with the historic programme in Ahmedabad! https://t.co/fAVx9OUu1j
— Narendra Modi (@narendramodi) February 23, 2020