ടോക്കിയോ: ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 14 ആയി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 132 പേര് കപ്പല്‍ ജീവനക്കാരും ആറു പേര് യാത്രക്കാരുമാണ്. ഫെബ്രുവരി ഒന്‍പതിനാണ് ജപ്പാനിലെ യോക്കോഹോമ തീരത്ത് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് പിടിച്ചിട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,711 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. കപ്പലിലെ 170ല്‍ അധികം യാത്രികര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.
അതേസമയം കൊറോണ ബാധിച്ച് ഇറ്റലിയില്‍ ഒരാള്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഇറ്റലിയ്ക്ക് പുറമേ ബഹറൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.