കഴിഞ്ഞ മൂന്ന് മാസക്കാലമായി യു.എഇയിൽ പകൽ സമയങ്ങളിൽ 16 മുതൽ 20 ഡിഗ്രീ വരെയായിരുന്നു താപനില. എന്നാൽ ഇപ്പോൾ ഇത് 30 ഡിഗ്രീ വരെ ഉയർന്ന് തുടങ്ങി.അടുത്ത ദിവസങ്ങളിൽ രാജ്യത്ത് അന്തരീക്ഷ ഈർപ്പം കൂടും. കിഴക്കൻ മേഖലയിൽ ഇന്നലെ കാറ്റ് ശക്തമായിരുന്നു.പൊടിക്കാറ്റിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. ചൂടു കാനത്തതോടെ കമ്പിളിക്കുപ്പായമിട്ട് പുറത്ത് ഇറങ്ങിയിരുന്നവരെല്ലാം അതെല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു.സുഖകരമായ കാലാവസ്ഥയിൽ നിരത്തുകളിലൂടെ നടന്ന് ജോലിക്ക് പോയിക്കൊണ്ടിരുന്നവരെല്ലാം ചൂടിന്റെ കാഠിന്യം മൂലം ടാക്സികളെയും പൊതുഗതാഗത സംവിധാനത്തെയും ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.ചൂട് കൂടിയത് മൂലം മത്സ്യലഭ്യത കുറഞ്ഞതൊടെ പ്രധാന മത്സ്യ മാർക്കറ്റുകളിലും, എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും മത്സ്യത്തിന്റെ വില കൂടുകയും ചെയ്തിട്ടുണ്ട്.