ഒമാനില്‍ രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.രണ്ട് സ്വദേശി വനിതകളിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.ഇറാനില്‍ നിന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരാണ് ഇവര്‍ രണ്ടുപേരും.ആരോഗ്യനില പരിശോധിച്ച് വരികയാണെന്നും ആവശ്യമായ ചികിത്സകള്‍ വീട്ടില്‍ നിന്നു തന്നെ നല്കിവരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കുവൈത്തിൽ മൂന്നു പേർക്കും ബഹ്റൈനിൽ ഒരാൾക്കും കൊറോണ സ്ഥിരീകരിച്ചതായി ഇരുരാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
—