ദോഹ. ഇന്ത്യയുടെ ബജറ്റ് വ്യോമയാനകമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹയില്‍ നിന്നു തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചും നേരിട്ട് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് 31നാണ് ആദ്യസര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്നു സര്‍വീസ് ഉണ്ടാവും. പുലര്‍ച്ചേ 4.40ന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 11.55ന് തിരുച്ചിറപ്പള്ളിയില്‍ എത്തും. രാത്രി 1.30ന് തിരികെ പുറപ്പെടുന്ന വിമാനം ഖത്തര്‍ സമയം പുലര്‍ച്ചേ 3.40ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലക്സി എന്നിങ്ങനെ രണ്ടുതരം ബുക്കിങ്ങുണ്ട്.
എക്സ്പ്രസ് വാല്യുവില്‍ നിശ്ചിത ഫീസ് അടച്ച് മാറ്റം വരുത്താം. ഫ്ലക്സിയില്‍ മാറ്റങ്ങള്‍ സൗജന്യമായി നടത്താം.
ദോഹയില്‍ നിന്ന് ഇതാദ്യമായാണ് തിരുച്ചിറപ്പള്ളിയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത്.