ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്തുന്നവരിൽ നിന്ന് കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ രക്ഷപ്പെട്ടത് മതം ചൂണ്ടിക്കാട്ടി. താൻ മുസ്ലിമാണെന്നും താൻ കേരളത്തിലെ ചാനലാണെന്നും പറഞ്ഞ് മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവർത്തകൻ കലാപകാരികളിൽ നിന്ന് രക്ഷപ്പെടുന്ന വീഡിയോ മീഡിയ വൺ തന്നെയാണ് പുറത്തു വിട്ടത്. ഡൽഹിയിൽ പൗരത്വ നിയമഭേദഗതി വിഷയത്തിൽ നടക്കുന്ന കലാപങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം.
മീഡിയവണ്ണിന്റെ മാദ്ധ്യമ പ്രവർത്തകരെ കലാപകാരികൾ കയ്യേറ്റം ചെയ്തതായും സൂചനയുണ്ട്. ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന കലാപം അനുദിനം രൂക്ഷമാകുന്നതിനിടെയാണ് കലാപം നടത്തുന്നതിനു പിന്നിൽ ആരെന്ന് വെളിവാക്കുന്ന വീഡിയോ പുറത്തുവന്നത്. ജമ അത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള ചാനലാണ് മീഡിയ വൺ.
രണ്ടു ദിവസം മുൻപ് സി.എ.എ അനുകൂല റാലിക്ക് നേരെ കലാപകാരികൾ നടത്തിയ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ് . ഇതിനു പിന്നാലെയാണ് ഡൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ വലിയ അക്രമങ്ങളും തീവെപ്പുമാണ് അരങ്ങേറിയത്. സി.എ.എ വിരുദ്ധ കലാപകാരികൾ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞു കൊല്ലുക മാത്രമല്ല പരസ്യമായി വെടിയുതിർക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമ്പോൾ തന്നെ മന:പൂർവ്വം കലാപമുണ്ടാക്കാനാണ് സി.എ.എ വിരുദ്ധ കലാപകാരികൾ ശ്രമിച്ചതെന്ന് വ്യക്തമാണ്.