കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ ഫര്‍വാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫര്‍വാനിയ സോപാനം ഹാളില്‍ നടന്ന ഏരിയ സമിതി യോഗത്തില്‍ പ്രസിഡന്റായി ജയശങ്കര്‍, ജനറല്‍ സെക്രട്ടറിയായി രാജേഷ് ആര്.ജെ., ട്രഷറര്‍ ഷിബിന്‍ലാല്‍ എന്നിവരെ തെരഞ്ഞെടുത്തു. അംബിക എസ് (സ്ത്രീശക്തി കോര്‍ഡിനേറ്റർ), സനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), ശ്രീകുമാർ (ജോ.സെക്രട്ടറി), പയസ് ജോസഫ് (വൈസ് പ്രസിഡന്റ്, കൾച്ചറൽ-ഈവന്റ്), മണിലാൽ (വെൽഫെയർ), രാജീവ് (മെബർഷിപ്പ്) എന്നിവരാണ് മറ്റ് ഏരിയ ഭാരവാഹികള്‍. ബിനോയ് സെബാസ്റ്റ്യന്‍, അജികുമാര്‍ ആലപുരം എന്നിവര്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളും, മുരളിധരൻ, ശിവപ്രസാദ്, ഹരിപ്രസാദ്, അജിത്, അയൻ ജിത്ത് എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.