കണ്ണൂര്‍: കണ്ണൂരില്‍ പിഞ്ച് കുഞ്ഞിനെ കടല്‍ഭിത്തിയില്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മ ശരണ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കണ്ണൂര്‍ രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് ശരണ്യയെ ഹാജരാക്കിയത്.
എല്ലാ സംശയങ്ങളിലും വ്യക്തത വരുത്തി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശരണ്യയുടെ കാമുകനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 17ന് രാവിലെയാണ് തയ്യിലില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.