ഇറാന് സന്ദര്‍ശിച്ച് തിരിച്ചെത്തിയ രണ്ടു സ്വദേശി വനിതകൾക്കാണ് കഴിഞ്ഞ ദിവസം ഒമാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് .ഇതിന് പിന്നാലെ കൊറോണ ബാധിത രാഷ്ട്രങ്ങളില്‍ നിന്നു തിരിച്ചെത്തിയ 250 പേർ നിരീക്ഷണത്തിലാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇവരെ ഒറ്റക്ക് പാര്‍പ്പിക്കുന്ന ക്വാറന്റൈന് സംവിധാനത്തിലാക്കിയിരിക്കുകയാണ്.എന്നാല്‍, പേടിക്കേണ്ട സാഹചര്യമില്ലെന്നും സ്വദേശികളും വിദേശികളും ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് എത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ റദ്ദാക്കിയിട്ടുണ്ട്. പുതിയ അറിയിപ്പുകള് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് ഒമാനില്‍ നിന്നും ഇറാനില്‍ നിന്ന് ഒമാനിലേക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.ചൈനയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു.