റിയാദ് : വിദേശികൾ ഏറെ ആശ്രയിക്കുന്ന ആതുരാലയ ശൃംഖലയായ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽകൊറോണ ബോധവൽകരണ ജാഗ്രത കൗണ്ടർ ആരംഭിച്ചു. വൈറസ് ബാധ തടയാൻ ആവശ്യമായ നിർദേശങ്ങൾ നകുകലും സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടിയലുമാണ് പ്രധാന ലക്ഷ്യം. വിവിധ ഭാഷകളിൽ പ്രാവണ്യമുള്ള ഡോക്ടർമാർ നഴ്സുമാർ മെഡിക്കൽ ലാബ് വിദഗ്ദ്ധർ തുടങ്ങിവരെ കൗണ്ടറിൽ വിന്യസിച്ചിട്ടുണ്ട്. വൈറസ് ബാധ ഏൽക്കാതിരിക്കാനുള്ള മുൻ കരുതലായി പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും യാത്ര ചെയ്യുന്നവർ എടുക്കേണ്ട മുൻ കരുതലിന്റെ കുറിച്ചും ക്യാമ്പയിൻ കോഡിനേറ്റർ ഡോക്ടർ സഞ്ചു ജോസ് ഓരോ മൂന്നു മണിക്കൂറിലും ക്ലിനിക്കിലെത്തുന്നവർക്ക് മാർഗനിർദേശം നൽകി സംസാരിക്കുന്നുണ്ട്. ആവശ്യക്കാർക്ക് മാസ്ക്,ഗ്ലൗസ്,സാനിറ്റയ്സർ എന്നിവ സൗജന്യമായി നൽകുന്നുണ്ട്, ബോധവൽകരണ ലഘുലേഖകളും ക്ലിനിക്ക് ചുമരുകളിൽ ചിത്രങ്ങൾ അടങ്ങിയ ബോധവൽകരണ സന്ദേശങ്ങളും പതിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.കുട്ടികളെ സ്കൂളിലേക്ക് അയക്കും മുമ്പ് ഭക്ഷണം കഴിക്കുമ്പോഴും ബാത്റൂം ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് മാതാപിതാക്കൾ ബോധവൽകരിക്കണമെന്ന് മെഡിക്കൽ ഡയറക്ടർ പി ഡോക്ടർ മുകുന്ദൻ പറഞ്ഞു. ഡോക്ടർ : ബദർ യൂസഫ് സുലൈമാൻ അൽ ബിദയി, ഇബ്രാഹീം ജിബ്രാൻ അൽ മനസ്സർ എന്നിവരാണ് ജാഗ്രത കണ്ടറിന്റെ പ്രവത്തനങ്ങൾ ഏകോപ്പിക്കുന്നത്. നഴ്സുമാരായ മിതു രാജേഷ്, ചിഞ്ചു ജേക്കബ്, എന്നിവർ സേവന രംഗത്തുണ്ട്.