ടെഹ്റാന്: ഇറാന് വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്റ് മസൗമേ എബ്തെകാറിനാണ് വൈറസ് ബാധിച്ചത്.
ഹസന് വുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്തെകാര്‍. ഇറാനില്‍ വൈറസ് ബാധിച്ച് 19 പേര് മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെെന പുറത്ത് കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറാനിലാണ്. 139 പേര്‍ക്ക് ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.