കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകന് പറഞ്ഞതിന്റെ തെളിവുകള്‍ പോലീസിന്. സംഭവത്തില്‍ വലിയന്നൂര്‍ സ്വദേശി നിധിനെയാണ് പ്രേരണാകുറ്റം ചുമത്തി സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാ പ്രതിയാണ് നിധിന്. പ്രേരണയ്ക്കൊപ്പം ഗൂഢാലോചനക്കുറ്റവും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ശരണ്യയെ ഇയാള്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതായി പോലീസ് പറഞ്ഞു.
പോലീസ് കസ്റ്റഡിയിലുള്ള ശരണ്യ കാമുകനെതിരെ മൊഴി നല്‍കുകയായിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനൊടുവിലാണ് നിധിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വാട്സാപ്പ്, ഫെയ്സ്ബുക്ക് ചാറ്റുകളില്‍ നിന്നുള്ള നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് കുട്ടിയുടെ അച്ഛനും മൊഴി നല്‍കിയിരുന്നു.