ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്.എന്‍ ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്നായിക് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും. സിആര്പിഎഫിലായിരുന്ന ശ്രിവാസ്തവയെ ദിവസങ്ങള്‍ക്ക് മുന്‍പ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി ആഭ്യന്തരമന്ത്രാലയം നിയമിച്ചിരുന്നു.
ശ്രിവാസ്തവ 1985 ബാച്ച് അരുണാചല്‍ പ്രദേശ് -ഗോവ-മിസോറാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജനുവരിയില്‍ കാലാവധി അവസാനിച്ച അമൂല്യ പട്നായികിന് ഒരു മാസം സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കിയിരുന്നു.