കൊച്ചി: നഗര മലിനീകരണത്തിന് പ്രതിവിധിയായി എല്‍എന്‍ജി വാഹനങ്ങള്‍ കൊച്ചിയില്‍ ഓടും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബസ്സാണ് കൊച്ചിയില്‍ എല്‍എന്‍ജി ഊര്‍ജ്ജത്താല്‍ ഓടിക്കാന്‍ പോകുന്നത്. പെട്രോനെറ്റാണ് ബസ്സിന്റെ എല്‍എന്‍ജി സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശിധരന് കൊച്ചിയില്‍ ആദ്യ ബസ്സ് നിരത്തിലിറക്കി.
180 കിലോഗ്രാം ക്രയോജനിക് ഇന്ധന സംഭരണിയാണ് ബസ്സിലുള്ളത്. ഒറ്റതവണ നിറച്ചാല്‍ 900 കിലോമീറ്റര്‍ ബസ്സ് ഓടിക്കാം. ഡീസല്‍ ബസ്സുകളെ അപേക്ഷിച്ച് ഒന്നര ഇരട്ടി ക്ഷമത കൂടുതലാണ് എല്‍എന്‍ജി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുക എന്നാണ് പെട്രോനെറ്റിന്റെ അവകാശവാദം. സിഎന്‍ജി ഇന്ധനത്തിന് ഒരു കിലോക്ക് 57 രൂപ ചിലവാകുമ്പോള്‍ എല്‍എന്‍ജിക്ക് 40 മുതല്‍ 45 വരെയാണ് ഒരു കിലോക്ക് വില. ഇത് 25-30 ശതമാനം സാമ്പത്തിക ലാഭം ഡീസലിനെ അപേക്ഷിച്ചും ഉണ്ടാക്കുന്നുവെന്ന് പെട്രോനെറ്റ് സീനിയര്‍ മാനേജര്‍ സജീവ് നമ്പ്യാര്‍ പറഞ്ഞു.
ഇന്ത്യയിലൊട്ടാകെ പെട്രോ നെറ്റ് 28 നഗരങ്ങളിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ മാത്രം നാല് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, ഇടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇന്ധനം നിറക്കാനുള്ള സംവിധാനം തയ്യാറാക്കി യിരിക്കുന്നത്. കേരള സര്‍ക്കാര്‍ പൊതു ഗതാഗത സംവിധാനത്തിലുടനീളം സിഎന്‍ജിയും എല്‍എന്‍ജിയും ഉപയോഗിക്കാനുള്ള തീരുമാനമെടുത്തതായി ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശിധരന് കൊച്ചിയില്‍ മാധ്യമങ്ങളോടായി പറഞ്ഞു.