ന്യൂഡല്‍ഹി: ഇന്ത്യസന്ദര്ശനത്തിലെ മനോഹര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. ഡല്‍ഹി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചതിനെ കുറിച്ചാണ് മെലേനിയ ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യസന്ദര്ശനത്തെ അവിസ്മരണീയമെന്നാണ് മെലാനിയ വിശേഷിപ്പിച്ചത്.
ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി മോട്ടി ബാഗിലെ സര്‍വോദയ കോ എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയ വീഡിയോ സഹിതമാണ് മെലാനിയ ട്രംപിന്റെ ട്വീറ്റ്. ‘ന്യൂഡല്‍ഹി സര്‍വോദയ സ്കൂളില്‍ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ചിലവഴിച്ചത് ഒരു ബഹുമതിയാണ്. ഹൃദ്യമായ സ്ഥീകരണത്തിന് നന്ദി’. മലേനിയ ട്വിറ്ററില്‍ കുറിച്ചു. ബിബെസ്റ്റ് എന്ന ഹാഷ് ടാഗോട് കൂടിയാണ് സ്കൂള്‍ സന്ദര്‍ശിച്ച വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
Unforgettable afternoon at the Sarvodaya School in New Delhi! It was an honor to be surrounded by extraordinary students and faculty. Thank you for the warm welcome! #BeBest pic.twitter.com/vza9ZMMOOV
— Melania Trump (@FLOTUS) February 27, 2020