മുംബൈ: പാക്-ബംഗ്ലാദേശ് കുടിയേറ്റക്കാരെ കുറിച്ച് കൃത്യമായ വിവരം തരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിര്‍മാന്‍ സേനയുടെ ഔറഗാബാദ് സിറ്റി യൂണിറ്റ്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ പുറത്തിറക്കിയത്. കുടിയേറ്റക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നും എംഎന്‍എസ് വ്യക്തമാക്കി.
കുടിയേറ്റക്കാരെ കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പതിച്ച പോസ്റ്ററിലൂടെ എംഎന്‍എസ് വ്യക്തമാക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് നിലവില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ല. ഇത്തരക്കാരെക്കുറിച്ച് ജനങ്ങളില്‍ നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്നംസിംഗ് ഗുലാട്ടി പറഞ്ഞു.