മലമ്പുഴ:ദേശീയ പ്രതിജ്ഞയെ അധിക്ഷേപിച്ച് മലമ്പുഴ ഐടിഐയില്‍ എസ്എഫ്ഐയുടെ ബോര്‍ഡ്. എസ്എഫ്ഐയുടെ കൊടിമരത്തിനു ചുവട്ടിലാണ് ദേശീയ പ്രതിജ്ഞയെ അപമാനിച്ചുളള ബോര്‍ഡ് സ്ഥാപിച്ചത്. എസ്എഫ്ഐ മലമ്പുഴ ഐടിഐ യൂണിറ്റാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തുന്ന ദേശീയ പ്രതിജ്ഞയെ ബോര്‍ഡില്‍ അധിക്ഷേപിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഇന്ത്യ എന്റെ രാജ്യമല്ല, ഈ നാറികള് ഒന്നും എന്റെ സഹോദരി സഹോദരന്മാര് അല്ല. ഇന്ത്യയില്‍ ജീവിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’. എന്നിങ്ങനെയാണ് ബോര്‍ഡിലെ വരികള്‍.
ദേശവിരുദ്ധമായ ബോര്‍ഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് എബിവിപി പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും ഇതുവരെയും ബോര്‍ഡ് എടുത്തു മാറ്റിയിട്ടില്ല.വിക്ടോറിയ കോളേജില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പലിന് കുഴിമാടം ഒരുക്കിയ എസ്എഫ്ഐ, ഇപ്പോള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതില്‍ അത്ഭുതം ഇല്ലെന്നാണ് ഒരു വിഭാഗം അധ്യാപകര്‍ പറയുന്നത്.