യുഎഇയില്‍ 6 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇവരിൽ 4 പേർ ഇറാൻ പൗരൻമാരാണ്.ഒപ്പം ഒരു ചൈനീസ് പൗരനും ഒരു ബഹ്റൈൻ പൗരനും രോഗബാധ കണ്ടെത്തി. ഇവരെല്ലാം ഇറാനിൽനിന്ന് യു.എ.ഇ.യിൽ എത്തിയവരാണ് .ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 19 ആയി.അതിൽ 5 പേർ പൂർണമായി സുഖം പ്രാപിച്ചിട്ടുണ്ട്.36-ഉം 37-ഉം വയസ്സുള്ള ചൈനീസ് പൗരൻമാരാണ് ഏറ്റവുമൊടുവിൽ അസുഖം പൂർണമായും ഭേദപ്പെട്ടവർ.ഇവർക്ക് യു.എ.ഇ.യിലെ ആശുപത്രികളിൽതന്നെയായിരുന്നു ചികിത്സ നൽകിയിരുന്നത്.അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തബന്ധം പുലർത്തിയിരുന്ന 28 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ ജി.സി.സി പൗരന്മാര്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള അനുമതി താൽക്കാലികമായി യു.എ.ഇ റദ്ദാക്കി.പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ രാജ്യം വിടാനാകു.തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്ക് പോയവര്‍ക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ്
സിറ്റിസൻഷിപ് അധികൃതര്‍ അറിയിച്ചു.