ടെഹ്റാന്: കൊറോണ വൈറസ് ബാധിച്ച് ടെഹ്റാനില്‍ ഇരുനൂറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായതും മരണം സംഭവിച്ചതും ഇറാനിലാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് ബാധിച്ച് 34 പേര് മരിച്ചെന്നാണ് ഇറാന് സര്‍ക്കാര്‍ നല്കുന്ന വിവരം എന്നാല്‍ 210 പേര് ഇറാനില്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവരം. ടെഹ്റാന്, ഖ്വാം എന്നിവിടങ്ങളിലാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.
അതേസമയം മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വിവരം തെറ്റാണെന്ന് ഇറാന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്കി നുണ പ്രാചാരങ്ങള് നടത്തുകയാണ് മാദ്ധ്യമങ്ങളെന്നും ഇറാന് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.