പാലക്കാട്: ദേശീയ പ്രതിജ്ഞയെ അവഹേളിച്ച് കാമ്പസില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് മലമ്പുഴ ഐ.ടി.ഐയിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെയാണ് കേസ്.
‘ ഇന്ത്യ എന്റെ രാജ്യമല്ല, ഇന്ത്യക്കാര്‍ എന്റെ സഹോദരി സഹോദരന്മാരല്ല എന്ന രീതിയിലാണ് ദേശീയ പ്രതിജ്ഞയെ അവഹേളിച്ച് എസ്എഫ്ഐ പോസ്റ്റര്‍ പ്രചാരണം നടത്തിയത് ‘.
പാലക്കാട് ഐടിഐയിലെ യൂനിറ്റ് പ്രസിഡന്റ് ജിതിന്, സെക്രട്ടറി സുജിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 153 പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കാനായി മനപൂര്‍വം പ്രകോപനമുണ്ടാക്കിയെന്നതാണ് കേസ്. കേസെടുക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് വരികയാണെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുപയോഗിച്ച് നിസാരവകുപ്പുകളിട്ട് എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.