കൊച്ചി: നടന് കുഞ്ചാക്കോ ബോബനെതിരെ വാറണ്ട്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനാണ് കുഞ്ചാക്കോ ബോബനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വിസ്താരത്തിന് ഹാജരാകാന്‍ സമന്‍സ് നല്‍കിയിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കോടതി വാറണ്ട് കൈമാറിയത്.
കുഞ്ചാക്കോ ബോബന് പുറമെ സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവര്‍ക്കും വിസ്താരത്തിനായി എത്താന്‍ കോടതി സമന്‍സ് നല്‍കിയിരുന്നു. ഇരുവരും ഇന്നലെ കോടതിയിലെത്തുകയും ചെയ്തിരുന്നു. സംയുക്താ വര്‍മ്മയെ സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനും കോടതി തീരുമാനിച്ചു. ഗീതു മോഹന്‍ ദാസിന്റേതിന് സമാനമായ മൊഴി തന്നെയാണ് സംയുക്താ വര്‍മ്മയും നല്‍കിയത്.
കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന് ശ്രീകുമാര്‍ മോനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.