ന്യൂഡല്‍ഹി; ഡല്‍ഹി കലാപകാരികള്‍ക്ക് കാമ്പസില്‍ അഭയം നല്‍കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജെഎന്‍യു സര്‍വ്വകലാശാലയുടെ നോട്ടീസ്. കാമ്പസിലെ ചില വിദ്യാര്‍ത്ഥികള്‍ കലാപകാരികളെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജെഎന്‍യു വിസി പ്രൊഫസര്‍ ജഗദേശ് കുമാര്‍ വ്യക്തമാക്കി.
”ഡല്‍ഹിയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കേണ്ടതാണ്.എന്നാല്‍ കലാപമുണ്ടാക്കിയവരെ കാമ്പസില്‍ ഒളിവില്‍ കഴിയാന്‍ അനുവദിക്കില്ലെന്നും വിസി മാദ്ധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി നല്കി.
കാമ്പസിന്റെ സുരക്ഷയ്ക്കു പ്രാധാന്യമുണ്ടെന്നും അതുകൊണ്ടാണ് പുറത്തുനിന്നുള്ളവരെ താമസിക്കാന്‍ അനുവദിക്കരുതെന്ന് നിര്‍ബന്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാമ്പസില്‍ നിന്ന് അവശ്യവസ്തുക്കളും പഠനോപകരണങ്ങളും ശേഖരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സഹായങ്ങള്‍ തുടരുമെന്നും ജഗദേശ് കുമാര്‍ വ്യക്തമാക്കി.
ഡല്‍ഹിയുടെ വടക്കുകിഴക്കു ഭാഗത്തുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പോലീസ് കോണ്‍സ്റ്റബിള്‍, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍
കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 200 ഓളം പേര്‍ക്ക് ഗുരിതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പൗരത്വ പ്രതിഷേധങ്ങളുടെ മറവിലാണ് ഡല്‍ഹിയില്‍ കലാപം നടന്നത്. കൃത്യമായി ഒരു മാസം മുന്‍പു തന്നെ ഡല്‍ഹിയില്‍ കലാപം നടത്താനായി പദ്ധതി ഒരുങ്ങിയതായാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ .