വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണാ ബാധ സ്ഥിരീകരണം. ഒറിഗോണ്‍ സ്വദേശിയായ അമേരിക്കന്‍ പൗരനിലാണ് അണുബാധ സ്ഥിരീകരിച്ചത്. രോഗബാധ സംശയിക്കുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നോ തിരിച്ചോ യാത്ര ചെയ്തവരിലാര്ക്കും കൊറോണയുള്ളതായി അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കയില്‍ നിലവില്‍ കൊറോണ സാധ്യത പറയുന്ന മൂന്നാമത്തെയാളെയാണ് ഒറിഗോണില്‍ തിരിച്ചറിഞ്ഞിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.എന്നാല്‍ സുരക്ഷിതമാക്കി മാറ്റിപാര്‍പ്പിച്ചിരിക്കുന്ന സംഭവം ആദ്യത്തേതാണ്. അമേരിക്കയിലെ ഹില്‍സ്ബോറോ ആശുപത്രിയിലാണ് പ്രത്യേക സംവിധാനമൊരുക്കിയിരിക്കുന്നത്. ഇതിനിടെ കാലിഫോര്‍ണിയയിലെ 65 കാരനായ ഒരു വ്യക്തിയിലും കൊറോണ സാധ്യത ആരോപിക്കുന്നുണ്ട്. നിലവില്‍ കൊറോണ ബാധ പറയുന്നവര്‍ക്ക് ഇത് പിടിപെടാനുള്ള കാരണങ്ങള്‍ വ്യക്തമല്ല.