ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്യാന് ഗവേഷണത്തില്‍ ഐഎസ്ആര്‍ഒ ഒരു പടികൂടി മുന്നിലെത്തി. 2022ല്‍ ബഹിരാകാശ സഞ്ചാരികളെ യാത്രയാക്കാനൊരുങ്ങുന്ന ഇന്ത്യക്കായി പ്രത്യേക സുരക്ഷാ വാഹനമാണ് തയ്യാറാക്കിയിരിക്കുന്നത്.
ബഹിരാകാശവാഹനത്തോടൊപ്പം ഘടിപ്പിക്കുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുവാനുള്ള രക്ഷാ വാഹനമാണ് നിലവില്‍ വികസിപ്പിച്ചിരിക്കുന്നത്. ‘ക്രൂ എസ്കേപ്പ് സിസ്റ്റം’ എന്ന് വിളിക്കുന്ന സംവിധാനം ആഗോളതലത്തില്‍തന്നെ ബഹിരാകാശ രംഗത്ത് ഏറെ ഉപകാരപ്രദമായ കണ്ടുപിടുത്തമായാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ വാഹനം പരീക്ഷണത്തിനായി തയ്യാറാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് അറിയിച്ചു.
‘ഗഗന്‍യാനിന്റെ ഏറ്റവും സുപ്രധാനമായ സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. ഉപഗ്രഹവിക്ഷേപണ സമയത്തും ശൂന്യാകാശത്തുവച്ചും സഞ്ചാരികള്‍ക്ക് രകളുടെ സുരക്ഷക്കായാണ് നൂതന സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അപകടമുണ്ടായാല്‍ ഈ സംവിധാനമുപയോഗിച്ച് സഞ്ചാരികള്‍ക്ക് എളുപ്പം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനാകും’ കെ. ശിവന് വ്യക്തമാക്കി.