ന്യൂഡല്‍ഹി; ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത്ഷാ രാജിവെയ്ക്കണമെന്ന് മുസ്ലീംലീഗ്. ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ലീഗ് നേതാക്കളുടെ തീരുമാനം. മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസുമായുള്ള സംയുക്ത പ്രതിഷേധത്തില്‍ ഇതിനായി അണിനിരക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കുന്നു.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിലുള്ള ലീഗ് സംഘം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത പ്രതിഷേധത്തിനു രൂപം നല്കാന് യുപിഎ കക്ഷികളുടെ യോഗം വിളിക്കണമെന്ന് സോണിയാഗാന്ധിയോട് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷ മേഖലകള്‍ കേരളത്തിലെ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.