കോഴിക്കോട്; കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ വിദ്വേഷ പ്രസ്താവന നടത്തിയ മുസ്ലിം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിനെതിരെ കേസെടുക്കാന്‍ ആവില്ലെന്ന് പോലീസ് . ഫസല്‍ ഗഫൂറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന നിയമോപദേശം ലഭിച്ചുവെന്നാണ് പോലീസ് ഇതിനു നല്കുന്ന മറുപടി.
ഫസല്‍ ഗഫൂര്‍ കോഴിക്കോട് വെച്ച് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു .കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണ് ഫസല്‍ ഗഫൂര്‍ നടത്തിയതെന്നും ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.റനീഷ് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പക്ഷെ ഫസല്‍ ഗഫൂറിനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന മറുപടിയാണ് പോലീസില്‍ നിന്നും ലഭിച്ചതെന്ന് പരാതിക്കാരന് പറയുന്നു.
ഇക്കാര്യത്തില്‍ പോലീസ് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നു യുവമോര്‍ച്ച ആരോപിച്ചു .പോപ്പുലര്‍ ഫ്രണ്ട് വേദിയിലടക്കം എത്തി ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസംഗങ്ങള്‍ നേരത്തെയും വിവാദം ആയിരുന്നു .