കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നാവിക അക്കാദമി ലെഫ്നന്റ് കേണല്‍ പഞ്ചാല്‍ ബോറ പയ്യന്നൂര്‍ പോലീസിന് പരാതി നല്കി.
അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തിയത് ഗൗരവപരമായ വിഷയമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം ആരംഭിച്ചു.