ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കലാപം മുതലെടുത്ത് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. കലാപത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഭീകര സംഘടന. ഐഎസിന്റെ പ്രസിദ്ധീകരണത്തിലൂടെയാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നത്.
കലാപത്തിനിടെ മുസ്ലീമിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ ഹിന്ദുക്കളാണെന്നാണ് ഐഎസ് പുറത്തിറക്കിയ പ്രസിദ്ധീകരണത്തില്‍ പറയുന്നത്. ഹിന്ദുക്കള്‍ക്കെതിരെ മുസ്ലീങ്ങള്‍ എല്ലാം ഒന്നിക്കണമെന്നും ചിത്രത്തിന് താഴെയുള്ള കുറിപ്പില്‍ പറയുന്നു.
നേരത്തെ സുപ്രീം കോടതി അഭിഭാഷകന് മെഹ്മ്മൂദ് പാര്ച്ചയുടെ ചിത്രം ഉള്‍പ്പെടുത്തി ദേശീയത എന്ന ആശയത്തെ നിരാകരിക്കണം എന്ന് പ്രസിദ്ധീകരണത്തില്‍ ഭീകര സംഘടന ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം മുതലെടുത്തുകൊണ്ടുള്ള ഭീകര സംഘടനയുടെ പ്രവര്‍ത്തനം.
അതേസമയം ഐഎസിന്റെ ടെലിഗ്രാം ചാനലുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. ഭീകര സംഘടനയിലേക്ക് മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ ഐഎസ് ഇത്തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.