കുവൈറ്റ് സിറ്റി – തിരുവനതപുരം ജില്ലാ പ്രവാസി സംഘടന (ടെക്സാസ് കുവൈറ്റ്) കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്കുകള്‍ വിതരണം ചെയ്തു. സത്താർ കുന്നിലിന് ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ മാസ്കുകൾ അടങ്ങിയ പാക്കറ്റ് നൽകിക്കൊണ്ടാണ് വിതരണം ആരംഭിച്ചത്. തികച്ചും സാധാരണക്കാർക്ക് എത്തിക്കുന്നതിലേക്കായി വിവിധ സംഘടന ഭാരവാഹികൾക്ക് മാസ്കുകൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. തുടർന്നും കുവൈറ്റിലെ വിവിധ മേഖലകളിൽ മാസ്കുകൾ സജന്യമായി വിതരണം നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.